സിന്ധുദുർഗ് .മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിലെ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നതിൽ കേസെടുത്ത് പൊലീസ്.കരാറുകാരൻ ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനും എതിരെയാണ് കേസ്. സംഭവത്തിൽ നാവികസേനയും അന്വേഷണം തുടങ്ങി. രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ പൂർണമായും നിലംപൊത്തിയത്.കഴിഞ്ഞ ഡിസംബറില്‍പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പ്രതിമ തകര്‍ന്നത് വലിയആക്ഷേപമായി മാറിക്കഴിഞ്ഞു.