മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടുനടന്ന പ്രതിഷേധത്തിനിടെ വൻ സംഘർഷം,നാളെ 12 മണിക്കൂർ ബംഗാൾ ബന്ദ്

Advertisement

കൊല്‍ക്കൊത്ത. വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു
നടന്ന പ്രതിഷേധത്തിനിടെ വൻ സംഘർഷം.നാളെ 12 മണിക്കൂർ ബംഗാൾ ബന്ദ് പ്രഖ്യാപിച് ബിജെപി. ബംഗാളിൽ കാലപമുണ്ടാക്കാനുള്ള ശ്രമമെന്ന് തൃണമൂൽ കോണ്ഗ്രസ്.
കേസിലെ മുഖ്യപ്രതി സഞ്ജയ്‌ റോയ് ഉപയോഗിച്ച ബൈക്കിന്റെ ഉടമസ്ഥത സംബന്ധിച്ച് വിവാദം.

പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥി കളുടെ പേരിൽ സെക്രട്ടേറിയറ്റിലേക്ക് പ്രഖ്യാപിച്ച മാർച്ച് ബിജെപി കയ്യടക്കി.

ഹൌറയിൽ നിന്നും ആരംഭിച്ച മാർച്ച് തടയാൻ പോലീസ് വൻ ക്രമീക രണങ്ങൾ ഒരുക്കി.
ബാരിക്കേഡ് തകർത്തു മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു.പോലീസ് ലാത്തി ചാർജ് നടത്തി. കണ്ണീർ വാതക ഗ്രനേഡും, ജലപീരങ്കി യും ഉപയോഗിച്ചു.

പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ, ബിജെപി അധ്യക്ഷൻ സുകന്ത മജ്ഉംദാറിന്റെ നേതൃത്വത്തി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.നാളെ ബംഗാൾ ബന്ദിന് ആഹ്വാനം ചെയ്തു.

പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടാൻ ഉള്ള ശ്രമമാണ് ഉണ്ടായതെന്നും, സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും നാളെ തുറന്നു പ്രവർത്തിക്കും എന്നും തൃണമൂൽ കോണ്ഗ്രസ് അറിയിച്ചു.

അതേസമയംbമുഖ്യപ്രതി സഞ്ജയ്‌ റോയ് ഉപയോഗിച്ചിരുന്ന ബൈക്ക് പോലീസ് കമ്മീഷ് ണറുടെ പേരിൽ രജിസ്റ്റർ ചെയ്തുറുന്നതെന്ന് സിബിഐ അറിയിച്ചു. പോലീസിനായി വാങ്ങുന്ന വാഹനങ്ങൾ എല്ലാം കമ്മീഷ് ണറുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക പതിവെന്നാണ് കൊൽ ക്കത്ത പോലീസിന്റെ വിശദീകരണം.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അഞ്ച് നഴ്സിംഗ് ജീവനക്കാരെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചു. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി 11 ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.