ന്യൂഡെല്‍ഹി.ഡൽഹി മദ്യനായ അഴിമതി കേസിൽ സുപ്രീംകോടതിയിൽ നിന്നും ജാമ്യം ലഭിച്ച ബി ആർ എസ് നേതാവ് കെ കവിത ജയിൽ മോചിതയായി. കവിതയെ പാർട്ടി പ്രവർത്തകരും നേതാക്കളും, തിഹാർ ജയിലിന് പുറത്ത് വാദ്യ ഘോഷ ങ്ങളോടെ സ്വീകരിച്ചു.മദ്യനയ അഴിമതി കേസിൽ കഴിഞ്ഞ മാർച്ചിൽ ഇ ഡി അറസ്റ്റ് ചെയ്ത കവിത അഞ്ചു മാസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിത ആകുന്നത്. തനിക്കെതിരായ നടപടികൾ രാഷ്ട്രീയ പ്രേരിതമെന്നും തന്റെ കുടുംബത്തിന് ഈ അവസ്ഥ ഉണ്ടാക്കിയവർക്ക് പലിശ സഹിതം മറുപടി നൽകുമെന്നും കവിത പറഞ്ഞു.തങ്ങൾ പോരാളികൾ ആണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും, തന്നെ ജയിലിൽ അടച്ചതിലൂടെ ബി ആർ എസ് ഇന്റെ കരുത്ത് വർദ്ധിച്ചു എന്നും കവിത പറഞ്ഞു. ഡൽഹി വസന്ത് വിഹാറിലെ പാർട്ടി ഓഫീസിൽ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി.