രാജ്യസഭയിൽ ഭരണപക്ഷം ഭൂരിപക്ഷത്തിൽ എത്തി

Advertisement

ന്യൂഡെല്‍ഹി. രാജ്യസഭയിൽ ഭൂരിപക്ഷത്തിൽ എത്തി ഭരണകക്ഷിയായ എൻ ഡി എ.
ഉപതെരഞ്ഞെടുപ്പിൽ ഒമ്പത്
ബിജെപി അംഗങ്ങളും സഖ്യകക്ഷികളിൽ നിന്ന് രണ്ട് പേരും എതിരില്ലാതെ
തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്
എൻ ഡി എ ഭൂരിപക്ഷത്തിൽ എത്തിയത്.
ഇതോടെ ബിജെപിയുടെ അംഗബലം 96 ഉം എൻഡിഎയുടെത് 112 ഉം ആയി
കോൺഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രതിപക്ഷ അംഗസംഖ്യ 85 ആയി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിൻ്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. ഇതോടെ നിർണായക ബില്ലുകൾ പാസാക്കാൻ സർക്കാറിന് കഴിയും.