ബംഗാളില്‍ പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മാതാപിതാക്കളെ ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകൾ പുറത്ത്

Advertisement

കൊല്‍ക്കൊത്ത. പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മാതാപിതാക്കളെ ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകൾ പുറത്ത് വന്നു. വനിത ഡോക്ടർക്ക്‌ സുഖമില്ലെന്നും,അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് കുടുംബത്തെ ആദ്യം അറിയിച്ച ആശുപത്രി അധികൃതർ, ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്ന് മാതാപിതാക്കളോട് പറഞ്ഞതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിനും , ബംഗ്ലാ ബന്ദിനുമിടയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ഗവർണർ സി വി ആനന്ദ ബോസ് ഡൽഹിയിൽ എത്തി. സംസ്ഥാനത്തെ ക്രമ സമാധാന സാഹചര്യം ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും, രാഷ്ട്രപതിയെയും ധരിപ്പിച്ചേക്കും എന്നാണ് സൂചന. പ്രതിഷേധക്കാർക്കെതിരെയുണ്ടായ പോലീസ് നടപടിക്ക് പിന്നാലെ സർക്കാരിനെ കടുത്ത ഭാഷ യിൽ വിമർശിച്ചു ഗവർണർ രംഗത്ത് വന്നിരുന്നു. ഡോക്ടറുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതി ഷേധങ്ങൾ ശക്തമായി തുടരുകയാണ്. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഡൽഹി കൊണാട്ട് പ്ലേസിൽ റസിഡന്റ് ഡോക്ടർ മാർ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും.

Advertisement