റോഡിന് നടുവില്‍ കസേരയി‌ട്ട് ഇരുന്ന് കൈവീശി യുവാവ്; ട്രക്ക് ഇടിച്ചുകയറി – വിഡിയോ

Advertisement

ലഖ്നൗ: കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കൈകാണിക്കുന്നതും പിന്നീട് ട്രക്ക് ഇടിച്ചുകയറുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 17 സെക്കൻഡ് ദൈർഘ്യമുള്ളതാണു വിഡിയോ. കറുത്ത നിറത്തിലുള്ള ഷോർട്സ് ആണ് യുവാവ് ധരിച്ചിരുന്നത്.

https://x.com/Spectrumglobal_/status/1829542136997642687?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1829542136997642687%7Ctwgr%5E34bbe29edbf191505e0aa8c944d5f13b70957d11%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2024%2F09%2F01%2Fman-sits-on-chair-in-middle-of-road-in-up-hit-by-truck-video.html

റോഡില്‍ ഒരുപാടു നേരമായി യുവാവ് ഇരിക്കുകയായിരുന്നുവെന്നും ആരും അദ്ദേഹത്തെ മാറ്റാന്‍ തയാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവാവ് ഇരുന്നതിന് സമീപത്ത് പൊലീസ് ചെക്പോസ്റ്റ് ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വഴിയാത്രക്കാര്‍ പരിഹസിക്കുന്നുണ്ടെങ്കിലും യുവാവ് അത് കാര്യമാക്കാതെ റോഡില്‍ ഇരിക്കുന്നതു തുടരുകയായിരുന്നു. പെട്ടെന്നാണു പുറകില്‍നിന്നൊരു ട്രക്ക് വന്ന് യുവാവിന്‍റെ കസേരയുടെ വശത്ത് ഇടിക്കുന്നത്. യുവാവ് കസേരയില്‍നിന്ന് തെറിച്ചു റോഡിലേക്കു വീഴുന്നതും ട്രക്ക് നിര്‍ത്താതെ പോകുന്നതുമെല്ലാം വിഡിയോയിലുണ്ട്.

അപകടത്തില്‍ യുവാവിനു പരുക്കുകളൊന്നുമില്ല. എന്തിനാണ് ഇത്തരത്തില്‍ യുവാവ് റോഡിലിരുന്നത് എന്ന കാര്യം വ്യക്തമല്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോട്‌വാലി നഗർ പൊലീസ് അന്വേ‌‌ഷണമാരംഭിച്ചു. യുവാവ് മനോദൗർബല്യമുള്ളയാളാണെന്നും ഇദ്ദേഹത്തെ വീട്ടുകാരുടെ പക്കല്‍ ഏൽപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ട്രക്ക് കണ്ടെത്തിയെന്നും അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷൻ അധികൃതർ എക്സിലെ കുറിപ്പിൽ അറിയിച്ചു.<a href="http://

🚨 In Pratapgarh,UP a man sitting on a chair in the middle of the road hit by Truck😐 pic.twitter.com/qeUhS8iz7E
— 𝙎𝙥𝙚𝙘𝙩𝙧𝙪𝙢 (@Spectrumglobal_) August 30, 2024

Advertisement