ന്യൂഡെല്‍ഹി. ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് അംഗത്വം പുതുക്കി ഉത്ഘാടനം ചെയ്യും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് അംഗത്വം പുതുക്കിയതിനുള്ള സർട്ടിഫിക്കറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റ് വാങ്ങും.നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്.ബിജെപിയുടെ ഭരണഘടനയനുസരിച്ച്, ഓരോ ആറു വർഷത്തിലൊരിക്കൽ മെമ്പർഷിപ്പ് വിതരണം നടത്തും.ഇന്ന് മുതൽ നവംബർ 10 വരെ ഘട്ടം ഘട്ടമായാണ് അഗത്വ വിതരണം നടക്കുക.
ആദ്യഘട്ടം സെപ്റ്റംബർ 25ന് സമാപിക്കും.വ്യക്തികൾക്ക് മിസ്‌ഡ് കോൾ വഴിയോ പാർട്ടിയുടെ വെബ്‌സൈറ്റിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ അഗത്വം സ്വീകരിക്കാം