ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 35 ആയി

Advertisement

ഹൈദരാബാദ് . ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 35 ആയി. പ്രളയം രൂക്ഷമായി ബാധിച്ച ആന്ധ്രപ്രദേശിൽ 19ഉം തെലങ്കാനയിൽ 16 പേരും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ആന്ധ്രയിൽ അര ലക്ഷത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് പ്രാഥമിക കണക്ക്.

മഹാബൂബബാദ്, കമ്മം, സൂര്യപേട്ട് ജില്ലകളിലായി തെലങ്കാനയിൽ നാലേകാൽ ലക്ഷം ഏക്കറിലെ കൃഷി നശിച്ചുവെന്നാണ് കണക്ക്. 5400 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആവശ്യപെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞത് നേരിയ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്

Advertisement