കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥനും

Advertisement

പോർബന്തർ. ഗുജറാത്തിലെ പോർബന്തർ തീരത്ത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി ഉദ്യോഗസ്ഥനും. ഡെപ്യൂട്ടി കമാൻഡന്ർറ് വിപിൻ ബാബുവാണ് മരിച്ച മലയാളി. ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്.. ചരക്ക് കപ്പലിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ എയർലിഫ്റ്റ് ചെയ്യാനായി പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. നാല് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാളെ ജീവനോടെ രക്ഷിക്കാനായി. കാണാതായ ഉദ്യോഗസ്ഥനായി തെരച്ചിൽ തുടരുകയാണ്

രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു. വിപിന്‍ ബാബുവിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിക്കും. വ്യോമസേന റിട്ട. ഉദ്യോഗസ്ഥന്‍ പരേതനായ ആര്‍ സി ബാബുവിന്റെയും ശ്രീലതാ ബാബുവിന്റെയും മകനാണ് വിപിന്‍ബാബു.

ഭാര്യ: പാലക്കാട് പുത്തന്‍വീട്ടില്‍ മേജര്‍ ശില്പ (മിലിറ്ററി നഴ്സ്, ഡല്‍ഹി). മകന്‍: സെനിത് (അഞ്ച്). ഇവര്‍ കുടുംബമായി ഡല്‍ഹിയിലാണ് താമസം. മൂന്നുമാസം മുന്‍പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്.

Advertisement