ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനീഷ് ഫോഗാട്ടും രാഷ്ട്രീയ ഗോദയിലേക്ക്

Advertisement

ന്യൂഡെല്‍ഹി.ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനീഷ് ഫോഗാട്ടും കോൺഗ്രസിൽ ചേർന്നു. ഡൽഹി എ ഐ സി സി യിൽ എത്തി അംഗത്വം സ്വീകരിച്ചു
ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തന്നെ നിയോഗിക്കുന്നു എന്ന് വിനേഷ് ഫോഗട്ട്. രാഷ്ട്രീയ ഗോദയിലേക്കുള്ള പ്രവേശനം ഹരിയാനയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകൾക്കിടെ.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിലൂടെ ജാട്ട് വിഭാഗത്തിന്റെയും കർഷകരുടെയും
പിന്തുണ നേടുകയാണ് കോൺഗ്രസിൻ്റ നീക്കം. ഇതിനു മുന്നോടിയായാണ് വിനേഷ് ഫോഗട്ടിൻ്റെ രാഷ്ട്രീയ പ്രവേശനം.
ഡൽഹിയിലെത്തിയ വിനേഷ് ഫോഗട്ട് ഗുസ്തി താരം ബജറംഗ് പുനിയക്കൊപ്പം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുമായി കൂടിക്കാഴ്ച നടത്തി.പിന്നാലെ എഐസിസിയിൽ എത്തി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. കോൺഗ്രസിന്റെ അഭിമാന നിമിഷം എന്ന് കെ സി വേണുഗോപാൽ

പിന്നോട്ടില്ലെന്നും ദൈവം ജനങ്ങളെ സേവിക്കാൻ ആയാണ് തന്നെ നിയോഗിച്ചിരിക്കുന്നത് എന്നും വിനേഷ് ഫോഗട്ട്.ഒളിമ്പിക്സ് വേദിയിൽ എന്താണ് സംഭവിച്ചത് എന്ന് പിന്നീട് പറയും.അതിന് മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്

തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നിന്ന് കോൺഗ്രസ് ആണെന്ന് ബജ്റംഗ് പുനിയ.അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് ഗുസ്തി താരം സാക്ഷി മാലിക്കും രംഗത്ത് എത്തി. പോരാട്ടത്തിന് തെറ്റായ ദിശ നൽകരുതെന്ന് സാക്ഷി മാലിക്

റെയിൽവേയിലെ ജോലി രാജിവച്ചതിനുശേഷം ആണ് ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം. രാഹുൽ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതിന് ഇരുവർക്കും റെയിൽവേ നോട്ടീസ് നൽകി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

Advertisement