മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

Advertisement

മധ്യപ്രദേശ്: ജബൽപൂരിൽ സോംനാഥ് എക്പ്രസ് ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.