ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരു ക്രിമിനൽ സംഘം പ്രവർത്തിച്ചിരുന്നതായി സിബിഐ

Advertisement

ന്യൂഡെല്‍ഹി.ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിനെതിരെ സിബിഐ. സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരു ക്രിമിനൽ സംഘം പ്രവർത്തിച്ചിരുന്നതായി സിബിഐ. ബംഗാൾ നിയമ സഭ പാസാക്കിയ അപരാജിത ബില്ല്, ഗവർണർ സി വി ആനന്ദ ബോസ് രാഷ്ട്രപതിയുടെ പരിഗണനക്ക്‌ അയച്ചു.ജൂനിയർ ഡോക്ടറെ ബലാൽ സംഗം ചെയ്തു കോലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ്‌ റോയിയെ 14 ദിവസത്തെ കസ്റ്റഡി യിൽ വിട്ടു.

ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മൂർഷിദബാദ് മെഡിക്കൽ കോളേജിൽ എച് ഒ ഡി ആയിരുന്ന ഘട്ടം മുതൽ, ക്രിമിനൽ സംഘവുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ യുടെ കണ്ടെത്തൽ.

സന്ദീപ് ഘോഷ്, കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ്, ആർ ജി കോർ എന്നിവിടങ്ങളിൽ ജോലിചെയ്തപ്പോൾ ഈ സംഘം കൂടെഎത്തി.ചട്ടം ലംഘിച്ചു കാരറുകൾ നൽകി സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി സിബിഐകണ്ടെത്തി.സാമ്പത്തിക തട്ടിപ്പിന്റ രേഖകൾ ലഭിച്ചതായി സിബിഐ സിയാൽദ കോടതിയെ അറിയിച്ചു.

മെഡിക്കൽ കോളേജ് അഴിമതി യുമായി ബന്ധപ്പെട്ട കേസിൽ, സന്ദീപ് ഘോഷിന്റ കൂട്ടാളി പ്രസൂൺ ചാറ്റർ ജിയെ ഇ ഡി കസ്റ്റഡി യിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.

അപരാജിത ബില്ലിന്റെ സാങ്കേതിക റിപ്പോർട്ട്, ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി പരിശോധിച്ച ശേഷം ഗവർണർ സിവി ആനന്ദ ബോസ്, ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.ബില്ല് പാസാക്കിയില്ലെങ്കിൽ ധർണ്ണ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഗവർണർ അമർഷം രേഖപ്പെടുത്തി.ജൂനിയർ ഡോക്ടറെ ബാലാൽ സംഗം ചെയ്തു കോലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ്‌ റോയിയെ 14 ദിവസത്തെ കസ്റ്റഡി യിൽ വിട്ടു.

Advertisement