മണിപ്പൂരിൽ സ്ഥിതി അതീവ ഗൗരവതരം

Advertisement

ഇംഫാല്‍. മണിപ്പൂരിൽ സ്ഥിതി അതീവ ഗൗരവതരം. കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ ഒരുങ്ങി മണിപ്പൂർ സർക്കാർ. ഇന്നലെ മണിപ്പൂർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യം അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് സാഹചര്യം വിലയിരുത്തിയത്.ഡ്രോൺ ആക്രമണങ്ങൾ തടയാൻ ആന്റി ഡ്രോൺ സംവിധാനങ്ങൾ സുരക്ഷാസേന വിന്യസിച്ചു.
സംഘർവുമായി ബന്ധപ്പെട്ട്. 129 പേരെ കസ്റ്റഡിയിലെടുത്തു.

നിയമലംഘനം നടത്തിയവരാണ് കസ്റ്റഡിയിലായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സേന.വിവിധ ഇടങ്ങളിലായി 92 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. അപകട സാധ്യതയുള്ള എല്ലാം മേഖലകളിലും നിരീക്ഷണം ശക്തമാക്കി എന്ന് മണിപ്പൂർ പോലീസ്.

Advertisement