ഹരിയാന, ജമ്മുകാശ്മീര്‍ തിരഞ്ഞെടുപ്പ് രംഗം ചൂടാകുന്നു

Advertisement

ന്യൂഡെല്‍ഹി. ഹരിയാനഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയുമായുള്ള സഖ്യ ചർച്ചകൾ അന്തിമഘട്ടത്തിൽ എന്ന് കോൺഗ്രസ്‌. തീരുമാനം രണ്ടുദിവസത്തിനുള്ളിൽ സ്വീകരിക്കും. ജൂലാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 14ന് ജമ്മു കശ്മീരിൽ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീരിൽ രണ്ട് റാലികൾ അഭിസംബോധന ചെയ്തു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതാക്കളുടെ എതിർപ്പ് മറികടന്നും ആംആദ്മി പാർട്ടിയുമായുള്ള സഖ്യ സാധ്യത തേടുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ചർച്ചകൾ എല്ലാം പരാജയപ്പെട്ടു. അന്തിമഘട്ട ചർച്ചകൾ ഫലം കണ്ടു തുടങ്ങുന്നതായാണ് സൂചന.6 സീറ്റുകളിൽ ധാരണയിൽ എത്തിയതായാണ് വിവരം.ചർച്ച പരാജയപ്പെട്ടാൽ 50 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. 3 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മീരിൽ ഈ മാസം പതിനാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തും. രണ്ടു റാലികളിൽ നരേന്ദ്രമോദി പങ്കെടുക്കും.ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ സമൃദ്ധിയ്ക്കും സന്തോഷത്തിനുo വേണ്ടിയാണെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് റംബാനിലെ റാലിയിൽ.

ജമ്മുകശ്മീർ തെരഞ്ഞെടുപ്പിനായി ഉള്ള ആറാംഘട്ട സ്ഥാനാർഥി പട്ടികയും ബിജെപി പുറത്തിറക്കി. 6 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്