ന്യൂഡെല്‍ഹി. ജിഎസ്ടി കൗൺസിൽ 54-ാമത് യോഗം ഇന്ന് ഡൽഹിയിൽ ചേരും.
2,000 രൂപയില്‍ താഴെയുള്ള ഇടപാടുകളില്‍ പേയ്‌മെന്റ് അഗ്രിഗേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതിനുള്ള
ശിപാര്‍ശ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
2,000 രൂപയില്‍ താഴെയുള്ള ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് പേയ്‌മെന്റ് അഗ്രഗേറ്റര്‍മാരില്‍ നിന്ന് നികുതി ചുമത്താനാണ് ജി.എസ്.ടി കൗണ്‍സിലിന്റെ ഫിറ്റ്‌മെന്റ് കമ്മിറ്റി ആലോചിക്കുന്നത്. ഈ തീരുമാനം ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് കമ്മിറ്റിയുടെ വാദം. എന്നാല്‍ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പുമായി ഡൽഹി സർക്കാർ രംഗത്ത് വന്നു.ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങളുടെ 18% ജിഎസ്ടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്.സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും.