ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡി 500 കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച കൂറ്റൻ ബംഗ്ലാവ് പൂട്ടിക്കിടക്കുന്നു, കാരണം അറിയാമോ

Advertisement

ഹൈദരാബാദ്. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്ത് 500 കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച കൂറ്റൻ ബംഗ്ലാവ് എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല.വിവാദ കെട്ടിടത്തിന്ർറെ കാര്യത്തിൽ ടിഡിപി സർക്കാർ തിടുക്കമൊന്നും കാണിക്കാത്തതിനാൽ വിശാഖപട്ടണത്തെ ബംഗ്ലാവ് മൂന്ന് മാസത്തിലേറെയായി പൂട്ടിക്കിടക്കുകയാണ്. ഒപ്പം പരിസ്ഥിതി നിയമലംഘനത്തിന്ർറെ പേരിൽ ഈ നിർമ്മാണത്തിനെതിരായ കേസുകളും അനന്തമായി നീളുകയാണ്

480സ്ക്വയർ ഫീറ്റ് വലുപ്പത്തിലുള്ള കുളിമുറികൾ, 33 കോടി ചെലവിട്ട് നടത്തിയ ഇന്ർറീരിയർ ഡിസൈനിംഗ് ,50 കോടി ചെലവിട്ട് ഉണ്ടാക്കിയ പൂന്തോട്ടം, കൂറ്റൻ മീറ്റിംഗ് ഹാളും സ്പാ അടക്കമുള്ള സംവിധാനങ്ങളും. എണ്ണിയെണ്ണി പറയാനെങ്കിൽ പണം പൊടിപൊടിച്ച കണക്ക് ഏറെയുണ്ട്. പക്ഷെ റുഷികൊണ്ട കുന്നിടിച്ച് നിർമ്മിച്ച ഈ റിസോർട്ടിന്ർറെ ഭാവി ഒരൊറ്റ തെരഞ്ഞെടുപ്പ് ഫലമാണ് മാറ്റിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വന്നാലും മുഖ്യമന്ത്രികസേരയിൽ സ്ഥാനം ഉറപ്പെന്ന് കരുതിയാണ് ജഗൻ മോഹൻ റെഡ്ഡി ബംഗ്ലാവ് നിർമ്മിച്ചത്. ടൂറിസം വകുപ്പ് നിർമ്മിക്കുന്ന കെട്ടിടം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്കാനായിരുന്നു നീക്കം. പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് തൊട്ട് മുൻപ് ഉദ്ഘാടനവും നടത്തി. ഫലം വന്ന് ജഗൻ പുറത്തായതോടെ ടിഡിപി നേതാക്കൾ ബംഗ്ലാവിൽ കയറി. പണം പൊടിച്ച വഴി ജനങ്ങളെ അറിയിച്ചു. എന്നാൽ അഴിമതി ആരോപണം മാത്രമായിരുന്നില്ല പ്രശ്നം. കടലിനോട് ചേർന്ന് ഏക്കറു കണക്കിന് കുന്ന് ഇടിച്ച് നിരത്തിയത് കണ്ടാൽ തന്നെ തീരദേശ നിയമങ്ങൾ കാറ്റിൽപറത്തിയെന്ന് വ്യക്തമാണ്. നിയമലംഘനത്തിനെതിരായ കേസ് ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിൽ ഇപ്പോഴുമുണ്ട്. കെട്ടിടം അപ്പാടെ പൊളിക്കണമെന്ന നിലപാട് ടിഡിപിക്കില്ല. എന്നാൽ തീരുമാനം പതിയെ മതിയെന്നാണ് നിലപാട്. ഇതോടെ ബംഗ്ലാവിന്ർറെ ഗേറ്റുകൾ അനന്തമായി അടഞ്ഞ് കിടക്കുകയാണ്

Advertisement