വിദേശത്തു നടത്തിയ സിഖ് പരാമർശം, രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്‌

Advertisement

ന്യൂഡെല്‍ഹി.വിദേശത്തു നടത്തിയ സിഖ് പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മാർച്ച്‌ നടത്തി.സിഖ് വിഭാഗത്തിൽ നിന്നുള്ളവരുടെ നേതൃത്വത്തില്‍ നടന്ന മാർച്ച്‌ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.സിഖ് സമൂഹത്തിന് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനുമുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന പരാമർശത്തിനെതിരെയാണ്‌ പ്രതിഷേധം.

വിദേശ സന്ദർശനത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളിൽ
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് വന്നു.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം നിന്നു ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുൽഗാന്ധിയുടെ ശീലമാണെന്നും,രാഹുൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നും അമിത് ഷാ ആരോപിച്ചു.
ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസിനെ പിന്തുണക്കുന്നതും,
വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണി യാണ്‌.രാഹുൽ രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഭിന്നിപ്പ് ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിൽ പ്രകടമാകുന്നത് എന്നും അമിത് ഷ കുറ്റപ്പെടുത്തി.