യെച്ചൂരിയുടെ ഭൗതിക ദേഹം വൈകിട്ട് വസന്ത് കുഞ്ചിലെ വീട്ടിലെത്തിക്കും; ആറ് മണി മുതൽ പൊതുദർശനം

Advertisement

ന്യൂ ഡെൽഹി :
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയിൽ ആറ് മണി മുതൽ പൊതുദർശനം നടക്കും. നിലവിൽ ഡൽഹി എയിംസ് ആശുപത്രി മോർച്ചറിയിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്.

നാളെ രാവിലെ 11 മണി മുതൽ എകെജി ഭവനിൽ പൊതുദർശനം. വൈകിട്ട് 3 മണി വരെയാണ് എകെജി ഭവനിൽ പൊതുദർശനം നടക്കുക. ഇതിന് ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം പഠനാവശ്യങ്ങൾക്കായി എയിംസ് ആശുപത്രിക്ക് വിട്ടുനൽകും.

ഡൽഹി എയിംസ് ആശുപത്രിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19 മുതൽ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെയാണ് അന്തരിച്ചത്. 2015ലാണ് അദ്ദേഹം ആദ്യമായി സിപിഎം ജനറൽ സെക്രട്ടറി പദത്തിലെത്തുന്നത്. 2022ൽ മൂന്നാം തവണയും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളന കാലയളവിലാണ് യെച്ചൂരി വിടവാങ്ങിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here