ഫാംഹൗസ് പാർട്ടിയിൽ രാസലഹരി: നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം

Advertisement

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ ഒൻപത് പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവർ ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.