അരവിന്ദ് കേജ്രിവാളി ന് ഇന്ന് നിർണ്ണായകം

Advertisement

ന്യൂഡെല്‍ഹി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളി ന് ഇന്ന് നിർണ്ണായകം.മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ കേജ്‌രിവാളിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ യുടെ അറസ്റ്റ് ചോദ്യം ചെയ്തും,ജാമ്യം തേടിയുമുള്ള ഹർജികളിലാണ് കോടതി ഇന്ന് വിധി പറയുക.ജസ്റ്റിഡുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവടങ്ങിയ ബെഞ്ച് സെപ്റ്റംബർ അഞ്ചിനു വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു.

സുപ്രിം കോടതി കോസ് ലിസ്റ്റ് ഈ വിഷയത്തിൽ രണ്ട് വിധിന്യായങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു.കേജ്രിവാളിന്റെ ജാമ്യഅപേക്ഷയെ സിബിഐ ശക്തമായി എതിർത്തിരുന്നു. കൊഴപ്പണം ഗോവ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഉപയോഗിച്ചതെന്നും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ആയിരുന്നവർ വരെ കെജ്രിവാളിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും, ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ അവർ മൊഴിമാറ്റും എന്ന് തടക്കമുള്ള വാദങ്ങൾ സിബിഐ ഉന്നയിച്ചിരുന്നു.