മമത രാജിക്ക് , മമതയില്ലാതെ ഡോക്ടര്‍മാര്‍

Advertisement

കൊൽക്കത്ത. വനിതാ ഡോക്ടറുടെ ബലാൽ സംഗകൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ജൂനിയർ ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി. മൂന്ന് തവണ ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചിട്ടും തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മമത, രാജിക്കും തയ്യാറെന്ന് വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ഇന്നലെ വൈകിട്ട് 5 മണിക്ക് ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാൽ 15 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും, ചർച്ച ലൈവ് സ്ട്രീം ചെയ്യരുത് എന്നുമുള്ള സർക്കാരിന്റെ ഉപാധികൾ അംഗീകരിക്കാൻ ഡോക്ടർമാര്‍ തയ്യാറായില്ല.രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടർമാർ ചർച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നും, മുഖ്യമന്ത്രി പദവിയെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും, എന്നാൽ തനിക്കും കൊല്ലപ്പെട്ട ഡോക്ടർക്കുമുള്ള നീതിയെ കുറിച്ചാണ് ആശങ്ക എന്നും മമത പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here