അരവിന്ദ് കേജ്രരിവാളിന് ഉപാധികളോടെ ജാമ്യം, ഇന്ന് പുറത്തിറങ്ങും

Advertisement

ന്യൂ ഡെൽഹി :
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നൽകി. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.അനന്തമായി ഒരാളെ തടവിലിടുന്നതല്ല, ജാമ്യം മാണ് രാജ്യത്തെ നിയമം എന്നും വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.സിബിഐ എടുത്ത കേസിലാണ് വിധി പറഞ്ഞത്. ജാമ്യം ലഭിച്ചകെജ്രിവാൾ ഇന്ന് തന്നെ ജയിൽ മോചിതനായേക്കും. നേരത്തെ ഇഡി എടുത്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

ഇഡി ഫയൽ ചെയ്ത കേസിൽ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡയിലുള്ളപ്പോഴാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ ജൂലൈ 12ന് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
ജയിലിൽ കഴിയുന്നതിനിടെ ജൂൺ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആകുകയായിരുന്നുവെന്നും സിബിഐ പറഞ്ഞിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here