ന്യൂഡെല്‍ഹി.സീതറാം യെച്ചുരി ക്ക് പകരം സിപിഎം ന് താൽക്കാലിക ജനറൽ സെക്രട്ടറി ഉടൻ ഉണ്ടാകില്ല.ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും.വൃന്ദ കാരാട്ട്, മുഹമ്മദ് സലിം, എം എ ബേബി എന്നീ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന.
ജനറൽ സെക്രട്ടറി സീതറം യെച്ചുരി യുടെ മരണം പാർട്ടി നേതൃതലത്തിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്.സിപിഐഎം ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ അന്തരിച്ച ആദ്യ നേതാവാണ് സീതറം യെച്ചുരി.പകരം ആര് എന്ന ചോദ്യം ഉയരുമ്പോൾ, തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.താൽക്കാലിക ജനറൽ സെക്രട്ടറിയായി ആരെയും പ്രഖ്യാപിക്കില്ല.നിലവിൽ ഡൽഹിയിൽ പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും.
ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം എടുക്കും.സീതാറാം യെച്ചൂരിക്ക് പകരം, ദേശീയ തലത്തിൽ പാർട്ടിയുടെ വനിത മുഖമായ വൃന്ദ കാരാട്ട് ജനറൽ സെക്രട്ടറിയാകണം എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.എന്നൽ വൃന്ദ കാരാട്ട്, 75 വയസ്സേന്ന പ്രായപരിധി പിന്നിട്ടതിനാൽ വരുന്ന പാർട്ടി കോണ്‍ഗ്രസില്‍ സ്ഥാനം ഒഴിയേണ്ടതായി വരും.
എം എ ബേബി, ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം എന്നീ പേരുകളും സജീവ പരിഗണനയിൽ ഉണ്ട്.