ന്യൂഡല്‍ഹി: രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ് ജാമ്യം കിട്ടി പുറത്തുവന്ന
ശേഷമാണ് കെജരിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പറഞ്ഞ അരവിന്ദ് കെജരിവാള്‍, വോട്ടര്‍മാര്‍ തീരുമാനിക്കാതെ ആ സ്ഥാനത്ത് ഇരിക്കില്ലെന്ന് അറിയിച്ചു. ആംആദ്മി പാര്‍ട്ടി യോഗത്തിലാണ് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപനം നടത്തിയത്. രാജിവെയ്ക്കരുതെന്ന് അണികൾ കെജരിവാളിനോട് അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ.