ന്യൂ ഡൽഹി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി നാളെ. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് ആം ആദ്മി
പാർട്ടി സുനിത കെജ്രിവാളിന്റെ പേരടക്കം പരിഗണനയിൽ. ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗം
ഇന്ന് ചേരും.
ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ
പിന്തുണച്ച് ആം ആദ്മി പാർട്ടി അരവിന്ദ് കെജ്രിവാൾ നാളെ രാജി നൽകും. കെജ്രിവാളിനൊപ്പം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയേയും രാജി സമർപ്പിക്കും
പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്ന് ആം ആദ്മി. മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സൗരദ് ഭരദ്വാജ്
കെജ്രിവാളിനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഡൽഹിയിലെ ജനങ്ങളുടെ മനസ്സിൽ എന്നു തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.
അരവിന്ദ് കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തുടർന്നിക്കങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇതിനോടകം സജീവമാണ്. മന്ത്രിമാരായ അതിഷി ,സൗരദ് ഭരദ്വാജ്,
ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവർക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും പ്രഥമ പരിഗണനയിൽ ഉണ്ട്.