ആകാശമൊന്നും ഇടിഞ്ഞുവീഴില്ലെന്ന് സുപ്രിം കോടതി; ബുൾഡോസർ രാജിന് താത്കാലിക സ്‌റ്റേ

Advertisement

ന്യൂ ഡെൽഹി :

കുറ്റവാളികളുടേത് ഉൾപ്പടെയുള്ള വീടുകൾ ബുൾഡോസർ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകാതെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ. കോടതികളുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

പൊതുറോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് വിലക്ക് ബാധകമല്ല. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ബുൾഡോസർ മുന്നറിയിപ്പില്ലാതെ ഉപയോഗിക്കുന്നതിന് എതിരായ ഹർജികൾ ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.

നിയമപരമായി അധികാരമുള്ളവരുടെ കൈകൾ ഇത്തരത്തിൽ കെട്ടിയിടാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതി ഉത്തരവിനെതിരെ എതിർപ്പ് ഉന്നയിച്ചു. എന്നാൽ, രണ്ടാഴ്ചത്തേക്ക് ഇത്തരം പൊളിക്കൽ നടപടികൾ നിർത്തിവെച്ചാൽ ആകാശം ഇടിഞ്ഞ് വീഴില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Advertisement