ന്യൂഡെല്‍ഹി . തൊഴിൽ സമ്മർദ്ദം മൂലം കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ മരണത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ. സമഗ്ര അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേ അറിയിച്ചു. മകളുടെ മരണത്തിൽ അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് ചർച്ച ആയതോടെയാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ.തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് അന്നയുടെ അച്ഛൻ സിബി പറഞ്ഞു
തൊഴിൽ സമ്മർദ്ദ മൂലമാണ് അന്നാ സെബാസ്റ്റ്യൻ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതെന്ന് അന്നയുടെ അമ്മ ഏണസ്റ്റ് & യങ് ഇന്ത്യ കമ്പനി ചെയർമാന് അയച്ച കത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേയാണ് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയത്.അന്വേഷണത്തെ സ്വാഗതം ചെയ്ത അന്നയുടെ പിതാവ്,തൊഴിൽ അന്തരീക്ഷത്തിലെ മാറ്റത്തിനു വേണ്ടിയാണ് കത്തയച്ചതെന്ന് അന്നയുടെ പിതാവ് സിബി പറഞ്ഞു
കമ്പനിയുടെ ഇന്ത്യയിലെ പാർട്ണറും,സീനിയർ മാനേജറും കങ്ങരപ്പടിയിലെ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് അഖിലേഷ് യാദവ് സാകേത് ഗോഖലെ എംപി എന്നിവർ പങ്കുവെച്ചതോടെ വിഷയം രാജ്യശ്രദ്ധ നേടി. പഠനത്തിൽ മികവുലർത്തിയ അന്ന മാർച്ചിലാണ് കമ്പനിയിൽ പ്രവേശിക്കുന്നത്. നാലുമാസത്തിനിപ്പുറം ജൂലൈയിലാണ് അന്ന താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.മരണശേഷം നാലുമാസത്തോളം കമ്പനി തുടരുന്ന അനാസ്ഥയെക്കുറിച്ചും അന്നയുടെ അമ്മ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു