നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു… ദൃശ്യങ്ങൾ വൈറൽ

Advertisement

നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൂണെയിലാണ് സംഭവം. അപകടത്തിന്‍റെ നടുക്കുന്ന  സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബുധ്വാര്‍പേട്ട് റോഡിലാണ് അപകടമുണ്ടായത്. 
പൂണെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ട്രക്കാണ് കുഴിയില്‍ വീണത്. ചെളി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിലേക്ക് ടാങ്കര്‍ വീണതും ഡ്രൈവര്‍ അതിവിദഗ്ധമായി പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്‍ എത്തിച്ച് ട്രക്ക് കുഴിയില്‍ നിന്നും പുറത്തെടുത്തു. ഇന്‍റര്‍ലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി പ്രത്യക്ഷമായത്. എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.