തിരുപ്പതി ലഡു വിവാദം, മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരായ വിമർശനം കടുക്കുന്നു

Advertisement

ഹൈദരാബാദ്. തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരായ വിമർശം കടുക്കുന്നു. കോൺഗ്രസ്‌ ദേശീയ നേതൃത്വവും ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരെ രംഗത്ത് വന്നു. വിഷയത്തിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ ചന്ദ്ര ബാബു നായിഡു സർക്കാർ ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ക്ഷേത്രം ശുചീകരിക്കുന്നത് അടക്കുമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. അതേ സമയം വിഷയത്തെ വളച്ചൊടിക്കാൻ ആണ് സർക്കാർ ശ്രമം എന്ന് ജഗൻ മോഹൻ റെഡി ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും സുപ്രീംകോടതിയേയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.