ട്രാക്കിൽ ഗ്യാസ് സിലിണ്ടർ, കാണ്‍പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

Advertisement

കാണ്‍പൂര്‍.ഉത്തർപ്രദേശിലെ കാണ്പൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്നും ഗ്യാസിലിണ്ടർ കണ്ടെത്തി. കാൺപൂരിനും പ്രയാഗ് രാജിനും ഇടയിൽ പ്രേംപൂര്‍ സ്റ്റേഷനിലാണ് സംഭവം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആണ് സിലിണ്ടർ കണ്ടെത്തിയത്.ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.രണ്ടാഴ്ചമുമ്പ് കൺപൂരിൽ ഗ്യാസ് സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും കണ്ടെത്തിയിരുന്നു.കഴിഞ്ഞദിവസം രാംപൂരിൽ റെയിൽവേ ട്രാക്കിൽ വലിയ ഇരുമ്പു ദണ്ഡ് കണ്ടെത്തി.രാജസ്ഥാനിലെ അജ്മീറിൽ സമാനമായ അട്ടി മറിശ്രമം ഉണ്ടായിരുന്നു.