തട്ടിപ്പ്, മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി

Advertisement

ന്യൂഡെല്‍ഹി . മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി.എൻആർഐ ക്വാട്ട,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പ് ആണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട സമ്പ്രദായം,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ദോഷകരമായ പ്രത്യാഘാതം ആണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു

ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും കോടതി അഭിപ്രായപെട്ടു.മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വിദേശത്ത് ഉളള ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും എൻആർഐ ക്വാട്ടയിൽ പ്രവേശനം നൽകാം എന്നാണ് പുതിയ വിജ്ഞാപനത്തിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനം ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതിയുടെ നടപടി പൂർണ്ണമായും ശരിയാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here