ലളിത്പൂർ. തകർന്ന ട്രാക്കിലൂടെ കേരള എക്സ്പ്രസ്സ്, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.കേരള എക്സ്പ്രസ് ട്രെയിൻ തകർന്ന ട്രാക്കിലൂടെ ഓടി.സംഭവം ഉത്തർപ്രദേശ് ലളിത്പൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ.പരാതി നൽകി യാത്രക്കാർ.
കഴിഞ്ഞ ഞാറാഴ്ച തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സ് ആണ് ഉത്തരപ്രദേശിൽ വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഇന്ന് പുലർച്ചെ ലളിത്പൂർ സ്റ്റേഷന് സമീപം ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു.ഈ സമയത്താണ് കേരള എക്സ്പ്രസ്സ് ആ വഴി എത്തിയത്. അപകടം തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ ചുവന്ന കൊടി ട്രെയിനിനു നേരെ വീശി. ഇത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും മൂന്ന് കോച്ചുകൾ തകർന്ന ട്രാക്കിലൂടെ കടന്നു പോയിരുന്നു.
നിർത്തിയിട്ട ട്രെയിൻ ഒടുവിൽ സാവധാനം ട്രാക്കിലൂടെ കടത്തിവിടുക ആയിരുന്നു.അതിനിടെ ത്സാൻസി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പരാതി നൽകി. സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച എന്നത് അവ്യക്തമാണ്. വീഴ്ച പരിശോധിച്ച നടപടി എടുക്കും എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്.