വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്

Advertisement

ന്യൂഡെല്‍ഹി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. സന്ദർശനം ഈ മാസം 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ.ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും.പശ്ചിമേഷ്യയിലെ ഇന്നത്തെ സാഹചര്യത്തിൽ തുടർച്ചയായി ആശങ്ക ഇന്ത്യ രേഖപ്പെടുത്തി.

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താനിലേക്ക് പോകുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയിക്കും. വിദേശകാര്യ മന്ത്രി ഈ അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അതിർത്തികളിലെ ഭീകരവാദത്തിൽ പാകിസ്ഥാനെതിരെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് സന്ദർശനം.

ഈ മാസം 15 16 തീയതികളിൽ ഇസ്‌ലാമാബാദിലാണ് ഉച്ചകോടി ചേരുന്നത്.പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കി. ഇറാൻ ഇസ്രായേൽ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങി വരേണ്ടവർക്ക് അത് പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കി.3000 ത്തോളം ഇന്ത്യക്കാർ ലബനനിലും 10000 ത്തോളം പേർ ഇസ്രായേലിൽ ഉള്ളതായും അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി യോഗവും ചേർന്നിരുന്നു. ദുരിത പശ്ചാത്തലം ഇന്ത്യയെ ബാധിക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങൾ യോഗത്തിൽ ചർച്ചയായി

Advertisement