ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട 30 മാവോയിസ്റ്റുകളെ വധിച്ചു

Advertisement

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറില്‍ വൻ മാവോയിസ്റ്റ് വേട്ട. നാരായണ്‍പൂർ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലാ റിസർവ് ഗാർഡും (DRG) പ്രത്യേക ടാസ്ക് ഫോഴ്സും ചേർന്നാണ് (STF) ഓപ്പറേഷനില്‍ പങ്കെടുത്തത്.

അഭുജ്മാദ് വനമേഖലയില്‍ ഉച്ചയ്‌ക്ക് 12.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാരായണ്‍പൂർ ദന്തേവാട ജില്ലാതിർത്തിയിലാണ് സംഭവം. ആന്റി-നക്സല്‍ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയില്‍ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നതിന് പിന്നാലെ നടത്തിയ തെരച്ചിലില്‍ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ-47 റൈഫിളുകളും സെല്‍ഫ് ലോഡിംഗ് റൈഫിളും ഇതില്‍ ഉള്‍പ്പെടും. സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.

2024ല്‍ ബസ്തറില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി 170ഓളം മാവോയിസ്റ്റുകളെയാണ് ഇതുവരെ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Advertisement