മുംബൈ നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം

Advertisement

മുംബൈ. നഗരത്തിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മെട്രോ ലൈൻ രാജ്യത്തിന് സമർപ്പിക്കുക. ഭൂഗർഭ മെട്രോ ലൈനിൻ്റെ ആദ്യ ഘട്ടമായ പന്ത്രണ്ടര കിലോമീറ്ററാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.

മുംബൈയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിസ്ഥാന വികസന രംഗത്തെ മെഗാ നിർമ്മിതികളിൽ അടുത്തത് തയ്യാർ.മുംബൈയുടെ സ്വന്തം ഭൂഗർഭ മെട്രോ. പേര് അക്വാലൈൻ.

ആരേ കോളനി മുതൽ കൊളാബ വരെയാണ് മുപ്പത്തി മൂന്നര കിലോമീറ്ററാണ് ദൂരം മെട്രോ ലൈൻ 3. അതിന്ർറെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ആരേ കോളനി മുതൽ ബികെസി വരെ പന്ത്രണ്ടര കിലോമീറ്റർ

ആകെ പത്ത് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. റോഡ് മാർഗം ഒരു മണിക്കൂറോളം സമയമെടുക്കുമെങ്കിൽ മെട്രോയിൽ ഈ സമയം വെറും 22 മിനിറ്റായി ചുരുങ്ങും. മണിക്കൂറിൽ 85 കിമോമീറ്റർ വരെയാണ് ട്രെയിനുകളുടെ പരമാവധി വേഗം

ഒൻപത് മെട്രോ ട്രെയിനുകളാണ് അക്വാലൈനിൽ സർവീസ് നടത്തുക. ദിവസം 96 ട്രിപ്പുകൾ. ആറരലക്ഷം യാത്രക്കാരെ വരെയാണ് ഒരു ദിനം പ്രതീക്ഷിക്കുന്നത്.

മെട്രോ ഓടിക്കുന്നവതിനായി 48 ക്യാപ്റ്റൻമാർ തയ്യാറാണ്. ഇതിൽ പത്ത് പേർ വനിതകളും. രാവിലെ ആറര മുതൽ രാത്രി പത്തരവരെയാണ് സർവീസ്

. ഇനി അക്വാലൈനിന് ചെലവിടുന്ന തുകയക്കുറിച്ച് കൂടി പറയാം. ഇരുപത്തി മൂവായിരം കോടി ചെലവ് പ്രതീക്ഷിച്ചാണ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഇന്ന് ചെലവ് മുപ്പത്തി ഏഴായിരവും കടന്നു. അക്വാലൈന്ർറെ രണ്ടാം ഘട്ടം അടുത്ത മാർച്ചോടെ പ്രവർത്തനം തുടങ്ങും.

നിലവിലുള്ള മെട്രോ ലൈനുകൾക്കൊപ്പം അക്വാലൈൻ കൂടി തയ്യാറാവുന്നതോടെ നിരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം .യാത്രക്കാരുടെ എണ്ണം കൊണ്ട് സബർബൻ സർവീസിന് മുന്നിൽ മെട്രോ സർവീസ് തീരതമ്യം അർഹിക്കുന്നില്ലെങ്കിലും സജീവമായ മെട്രോ ലൈനുകൾ മുംബൈക്കാരുടെ സ്വപ്നമാണ്.

Advertisement