ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു

Advertisement

ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.