ലഖ്‌നൗ: പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയതോടെ ഇരിക്കപ്പൊറുതിയില്ലാതെ മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചു നല്കി വിഗ്രഹ മോഷ്ടാവ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.
സപ്തം. 23നാണ് ഗൗ ഘട്ട് ആശ്രമം ക്ഷേത്രത്തിലെ കൃഷ്ണന്റെയും രാധയുടെയും, വിലമതിക്കാനാകാത്ത അഷ്ടലോഹ വിഗ്രഹം മോഷ്ടാവ് കവര്‍ന്നത്. പിന്നാലെ കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടാന്‍ തുടങ്ങി. പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ മൂലം ഉറക്കമില്ലാതെയായി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കുറ്റസമ്മത പത്രികയോടൊപ്പം വിഗ്രങ്ങള്‍ തിരിച്ചേല്‍പ്പിച്ചു.
വിഗ്രഹം മോഷണം പോയതായി ആശ്രമം ക്ഷേത്രത്തിലെ പുരോഹിതന്‍ മഹന്ത് സ്വാമി ജയ്‌റാം ദാസ് മഹാരാജ് 23ന് പരാതി നല്കിയിരുന്നതായി നവാബ്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അനി
ല്‍ കുമാര്‍ മിശ്ര അറിയിച്ചു. കഴിഞ്ഞ ദിവസം ഒരാള്‍ ക്ഷേത്രത്തിന് സമീപം ഒരു സഞ്ചിയുപേക്ഷിച്ച് ഓടിപ്പോകുന്നതായി പ്രദേശവാസികള്‍ കണ്ടിരുന്നു. സഞ്ചി തുറന്നു നോക്കിയപ്പോഴാണ് മോഷണം പോയ വിഗ്രഹങ്ങള്‍ അതില്‍ കണ്ടത്. തുടര്‍ന്ന് ജനങ്ങള്‍ വിവരം പുരോഹിതനെ അറിയിച്ചു. പിന്നീട് പോലീസിനെയും. വിഗ്രഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന കത്തിലാണ് പേടിസ്വപ്‌നങ്ങളെയും കുടുംബാംഗങ്ങളുടെ അസുഖത്തെപ്പറ്റിയും പറഞ്ഞിരുന്നത്. തിരിച്ചുകിട്ടിയ വിഗ്രഹം ജലാഭിഷേകം നടത്തി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.