പ്രമുഖ വ്യവസായിയുടെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പ്

Advertisement

മംഗളൂരു. പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നിൽ ഹണിട്രാപ്പ് സംഘമെന്ന് പൊലീസ്. യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് മുംതാസ് അലി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഹണിട്രാപ്പ് സംഘം മൂന്ന് മാസം മുമ്പ് മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി


ഇന്നലെ പുലർച്ചെയോടെ കാണാതായ മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിൽ നിന്ന് ഇന്ന് രാവിലെയാണ്‌ കണ്ടെത്തിയത്. മുംതാസ് അലിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ആറംഗ ഹണിട്രാപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആയ മുംതാസ് അലി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ മംഗളൂരു, സൂറത്കൽ സ്വദേശികളായ റഹ്മത്ത്, അബ്‌ദുൾ സത്താർ, ഷാഫി, മുസ്തഫ, ഷുഹൈബ്, സിറാജ് എന്നിവരാണ് പ്രതികൾ.

കേസിലെ മുഖ്യ പ്രതിയായ മുംതാസിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ഭീഷണി. ഇതിന്റെ പേരിൽ മുംതാസ് അലിയിൽ നിന്ന് മൂന്ന് മാസം മുമ്പ് 50 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതികൾ ഭീഷണി തുടർന്നു. ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Advertisement