ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING   ഹരിയാനയിൽ ഇഞ്ചോടിഞ്ച്, ജമ്മു കാശ്മീരിൽ ഇന്ത്യാ സഖ്യം

Advertisement

2024 ഒക്ടോബർ 08 ചൊവ്വ,9.40 am

👉ഹരിയാനയിൽ കോൺഗ്രസ് 43 സീറ്റിലും ബി ജെ പി 40 സീറ്റിലും മുന്നിട്ട് നിൽക്കുന്നു.

ജമ്മു കാശ്മീരിൽ ഇന്ത്യാ മുന്നണി 52 ഇടത്തും ബി ജെ പി 24 സീറ്റിലും പി ഡി പി ഇടത്തും, മറ്റുള്ളവർ 10 സീറ്റ് കളിലും ലീഡ് ചെയ്യുന്നു.

👉മൂന്ന് ഘട്ടമായി നടന്ന ജമ്മു കാശ്മീരിൽ 63 ശതമാനമാണ് പോളിംഗ്. ഹരിയാനയിൽ 65 ശതമാനം പോളിംഗും രേഖപ്പെടുത്തി.

👉 ഹരിയാനയിൽ കോൺഗ്രസ് തരംഗമുണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം.

👉കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപീന്ദർ സിംഗ് ഹൂഡയാണ് പരിഗണിക്കുന്നത്.

👉ജമ്മു കാശ്മീരിൽ തൂക്കുമന്ത്രിസഭക്കുള്ള സാധ്യതയാണ് സർവേകൾ പ്രവചിച്ചത്.

👉സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് പ്രതിസന്ധി വന്നാൽ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പിഡിപി കേന്ദ്രങ്ങളും അറിയിക്കുന്നത്.

👉 പിഡിപിയെ എൻസി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Advertisement