ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി

Advertisement

മുംബൈ. ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി രത്തൻ ടാറ്റയാണ്. വൻ വ്യവസായ സാമ്രാജ്യത്തിന്ർറെ അധിപനായിരിക്കുമ്പോഴും മനുഷ്യത്വത്തിന് എന്നും രത്തൻ ടാറ്റ പ്രഥമ പരിഗണന നൽകിയിരുന്നു. സമ്പത്തിന്ർറെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ടാറ്റ എന്നും മാറ്റി വച്ചു. അനുകരിക്കാന്‍ ആര്‍ക്കുമാവാത്ത ലാളിത്വം ആവ്യക്തിത്വത്തിന് മികവേകി.

രാജ്യത്തെ ഒരു ആഭ്യന്തര ബ്രാൻഡിൽ നിന്ന് ലോകത്തെ മുൻനിര കമ്പനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളർത്തിയത് രത്തൻ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകൾ. എന്നിട്ടും ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറിൽ പോലും രത്തൻ ടാറ്റയില്ല. അതിനുള്ള കാരണം തേടി പോവുമ്പോഴാണ് ടാറ്റയെന്ന മനുഷ്യ സ്നേഹിയെ കൂടുതൽ തെളിമയോടെ കാണാനാവുക. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്ർറെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം മാറ്റിവച്ചത്.താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ. ആഢംബരത്തിൽ തിളങ്ങി നിൽക്കുന്ന അതിസമ്പന്നർക്ക് അനുകരിക്കാൻ പ്രയാസമുള്ള ലളിത ജീവിതം. മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം ആ കരുണയുടെ കരങ്ങൾ ഉണ്ടായിരുന്നു.

മുംബൈയിൽ ഈ വർഷം തുടങ്ങിയ മൃഗാശുപത്രി അത്തരമൊരു കേന്ദ്രമാണ്. ആ വലിയ മനുഷ്യനോടുള്ള ആരാധന പലമടങ്ങ് കൂടാൻ അങ്ങനെ ഇനിയുമെത്ര അനുഭവങ്ങൾ. 13 മില്യണിലധികം പേരാണ് സമൂഹമാധ്യമ പോസ്റ്റായ എക്സിൽ രത്തൻ ടാറ്റയെ പിന്തുടരുന്നത്.

സാദാരണക്കാരനായ ഇന്ത്യക്കാരനുവേണ്ടി ഒരു ലക്ഷം രൂപയ്ക്ക് ഒരു കാറെന്ന സങ്കല്‍പമാണ് ടാറ്റാ നാനോ എന്ന ലോക വിസ്മയമായത്. അത് വിജയിക്കാതെപോയെങ്കിലും ടാറ്റ ലോക വാഹനലോകത്ത് ഏറെ പ്രതീക്ഷനല്‍കുന്ന സ്ഥാപനമായി വളരുകയാണ്.