രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം

Advertisement

മുംബൈ. രത്തൻ ടാറ്റയ്ക്ക് രാജ്യം വിടചൊല്ലി. മുംബൈയിലെ വർളിയിലുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആയിരക്കണക്കിന് പേരാണ് രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാനായി ഒഴുകി എത്തിയത്

രാജ്യത്തോട് കാണിച്ച കരുതലിന് രത്തൻ ടാറ്റയ്ക്ക് ഒരു ജനത അപ്പാടെ നന്ദി പറഞ്ഞു. വര്‍ളിയിലെ ശ്മശാനത്തിൽ പലവട്ടം വന്ദേമാതരം ഉയർന്നു കേട്ടു. ഔദ്യോഗിക ബഹുമതികളോടെ രത്തൻ ടാറ്റയ്ക്ക് ഒടുവിലെ യാത്ര. പുലർച്ചെ മൂന്നുമണിയോടെ കൊളാബയിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ അതിരാവിലെ തന്നെ സച്ചിൻ അടക്കം പ്രമുഖർ എത്തി അന്ത്യമോപചാരം അർപ്പിച്ചു. പത്തുമണിയോടെ നരിമാൻ പോയിന്റിലെ എൻ സി പി എ ഹോളിലേക്ക് പുതുദർശനത്തിനായി ഭൗതിക ദേഹം എത്തിച്ചു. ആറുമണിക്കൂറിനിടെ പതിനായിരക്കണക്കിന് പേരാണ് രത്തൻ ടാറ്റയെ ഒരു നോക്ക് കാണാനായി എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്ധ്രാ ഗുജറാത്ത് മുഖ്യന്ത്രിമാർ, ഉദ്ധവ് താക്കറെ ശരദ് പവാർ , അജിത്ത് പവാർ , മുൻ ക്രിക്കറ്റ് താരം രവിശാസ്ത്രി, മുകേഷ് അംബാനി, നടൻ ആമിർ ഖാൻ അങ്ങനെ പ്രമുഖരുടെ നീണ്ടനിര .

മൂന്നരയോടെ പൊതുദർശനം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാലുമണിവരെ നീണ്ടു. അപ്പോഴും മറൈൻഡ്രൈവിലെ ക്യൂവിൽ നൂറുകണക്കിന് പേർ കാത്തുനിൽപ്പ് ഉണ്ടായിരുന്നു. ആറുമണിയോടെ വര്‍ളിയിലെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ.