ചെന്നൈ.കവരൈപ്പേട്ടൈ ട്രെയിൻ അപകടം
അന്വേഷിക്കാൻ എൻഐഎ. എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടിയേറ്റ ഗുഡ്സ് ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റി.അപകടത്തിൽ റെയിൽവേക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.
റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻഐഎ സംഘം കവറൈപേട്ടയിൽ എത്തിയത്. അട്ടിമറി സാധ്യതയുണ്ടോ എന്ന്
പരിശോധിക്കുകയാണ് ലക്ഷ്യം.
മെയിൻ ലൈനിലൂടെ പോകേണ്ട മൈസൂർ ദർഭാങ്ക ഭാഗ്മതി എക്സ്പ്രസ് ലൂപ് ലൈനിലൂടെ കടന്നുവന്നാണ് നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചത്. പ്രധാന ലൈനിനും ലൂപ്പ് ലൈനിനും മുൻപിലുള്ള സിഗ്നൽ ബോക്സിനടുത്ത് വച്ച് വലിയ കുലുക്കം ഉണ്ടായെന്നാണ് ലോക്കോ പൈലറ്റ് പറയുന്നു . ഏതെങ്കിലും ഭാരമുള്ള വസ്തു ട്രാക്കിൽ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. ബോക്സിൽ നിന്നുള്ള സിഗ്നലിന് തകരാർ സംഭവിച്ചാലും ഇങ്ങനെ കുലുക്കം ഉണ്ടാകും. ദക്ഷിണ റെയിൽവേ സേഫ്റ്റി കമ്മീഷണർ ഇ എം ചൗധരി അപകട സ്ഥലത്തെത്തി. അന്വേഷണം പ്രാഥമിട്ടത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടിയേറ്റ ഗുഡ്സ് ട്രെയിൻ പാളത്തിൽ നിന്ന് മാറ്റി, തീപ്പിടിച്ച ആദ്യ രണ്ട് ബോഗികൾ നീക്കം ചെയ്ത് ശേഷമാണ് ട്രെയിൻ മാറ്റിയത്. ഭാഗ്മതി എക്സ്പ്രസിന്റെ ബോഗികൾ മാറ്റുന്ന പ്രവർത്തി അവസാന ഘട്ടത്തിലാണ്.
വിഷയത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞുപോയ അപകടങ്ങളിൽ നിന്നും സർക്കാർ ഒരു പാഠവും പഠിക്കുന്നില്ലെന്ന് അദ്ദേഹം ഏക്സിൽ കുറിച്ചു.