ഗുജറാത്തിൽ സ്വകാര്യ ഫാക്‌ടറിയിലെ ഭൂഗർഭ ടാങ്കിന്റെ നിർമാണത്തിനിടെ ഭിത്തി ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു

Advertisement

അഹമ്മദാബാദ്. ഗുജറാത്തിലെ മെഹ്‌സാനയിൽ സ്വകാര്യ ഫാക്‌ടറിയിലെ ഭൂഗർഭ ടാങ്കിന്റെ നിർമാണത്തിനിടെ ഭിത്തി ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങിയതായി സംശയിക്കുന്നു. ഇവർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുകയാണ്. ജസൽപുരിലെ ഐനോക്‌സ് സ്റ്റീൽ ഫാക്ട‌റിയിലാണ് അപകടമുണ്ടായത്. ഭൂഗർഭ ടാങ്കിനായി വലിയ കുഴി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് സമീപത്തെ ഭിത്തിയും മതിലിൻ്റെ ഭാഗവും ഇവർക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.