പ്രൊ. ജി എൻ സായിബാബ അന്തരിച്ചു

Advertisement

ഹൈദരാബാദ്.മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 10 വർഷം തടവിൽ കഴിഞ്ഞ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അന്ത്യം.ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംലാൽ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ ആയിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014ലാണ് മഹാരാഷ്ട്ര പൊലീസ് സായിബാബയെ അറസ്റ്റ് ചെയ്തത്. യു എ പി എ നിയമത്തിലെ കടുത്ത വകുപ്പുകൾ ചുമത്തപെട്ടതിനാൽ തുടക്കത്തിൽ ചികിത്സയ്ക്ക് പോലും ജാമ്യം ലഭിച്ചില്ല. 2022 ഒക്ടോബറിൽ മുംബൈ ഹൈക്കോടതിയുടെ നാഗപൂർ ബെഞ്ച് തെളിവില്ലെന്ന് കണ്ടെത്തി കേസിൽ സായിബാബയെ കുറ്റവിമുക്തനാക്കി. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ അന്ന് രാത്രി തന്നെ അസാധാരണ നീക്കത്തിലൂടെ പരിഗണിച്ച സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. തുടർന്ന് വീണ്ടും വിശദമായ വാദം കേട്ട ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് 2024മാർച്ച് നാലിന് സായിബാബയെ കുറ്റവിമുക്തനാക്കി വീണ്ടും വിധി പുറപ്പെടുവിക്കുക ആയിരുന്നു.

Advertisement