വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

Advertisement

ഡെഹ്റാഡൂണ്‍. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ട്രെയിൻ അട്ടിമറി ശ്രമം.റെയിൽ പാലത്തിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തി.റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു

ലന്ദൗര – ദന്ധേര സ്റ്റേഷനുകള്‍ക്കിടയിലെ റെയിൽവേ ട്രാക്കിലാണ് രാവിലെ ആറരയോടെ ഒഴിഞ്ഞ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്.മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സിലിണ്ടർ കണ്ടതിനാൽ അപകടം ഒഴിവായി.സമീപപ്രദേശങ്ങളിൽ പരിശോധന നടത്തി,ദുരൂഹ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പോലീസ് പറഞ്ഞു.
സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാത കൂടിയായതിനാൽ അത്യന്തം ഗൗരവത്തോടെയാണ് റെയിൽവേ പോലീസ് സംഭവത്തെ കാണുന്നത്. റെയിൽവേ പോലീസ് എത്തി പരിശോധന നടത്തി. ഓഗസ്റ്റിനു ശേഷം രാജ്യവ്യാപകമായി ഇത്തരം 18 ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.