അസമിൽ ട്രെയിൻ പാളം തെറ്റി,റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു

Advertisement

ദിസ്പൂര്‍.അസമിൽ ട്രെയിൻ പാളം തെറ്റി. അഗർത്തല-ലോക്‌മാന്യ തിലക് ടെർമിനസ് എക്സ്പ്രസിന്റെ എട്ട് കോച്ചുകൾ ആണ് പാളം തെറ്റിയത്. സംഭവത്തിൽ ആളപായമോ ഗുരുതര പരുക്കളോ ഇല്ലെന്ന് റെയിൽവേ. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

ഇന്നലെ വൈകീട്ട് നാലുമണിയോടെ അസമിലെ ദിമാഹസാവോ ജില്ലയിലാണ് അപകടമുണ്ടായത്.ത്രിപുരയിലെ നിന്നും
മഹാരാഷ്ട്രയിലെക്ക്‌ പോകുകയായായിരുന്ന അകർത്തല- ലോക്‌മാന്യ തിലക് ടെർമിനസ് എക്സ്പ്രസ് ആണ് പാളം തെറ്റിയത്.ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബർദർപുർ ഹിൽ സെക്ഷനിൽ,
ദിബലോംഗ് സ്റ്റേഷനിലാണ് അപകടം ഉണ്ടായത്.

പവർകാറും, എഞ്ചിനും ഉൾപ്പടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോർത്ത്ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ സോൺ സിപിആർഒ അറിയിച്ചു.

അപകടത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അപകടത്തെത്തുടർന്ന റൂട്ടിൽ റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു.തകർന്ന ട്രാക്കുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.അന്വേഷണം ആരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി