തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി… യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം

Advertisement

രാജ്യത്ത് വിവിധയിടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിലും ബോംബ് ഭീഷണിയുണ്ടായി. രാത്രിയില്‍ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്‌സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടര്‍ന്നു വിമാനത്തില്‍ പരിശോധന വര്‍ധിപ്പിച്ചു. ഈ വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടിക്കടി വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയം വിമാന കമ്പനികളുടെ സിഇഒമാരുമായി ഡല്‍ഹിയില്‍ യോഗം വിളിച്ചു.