സ്ലീപ്പർ ബസ്സും ടെമ്പോയും തമ്മിൽ കൂട്ടിയിടിച്ച് കുട്ടികളടക്കം 12 മരണം

Advertisement

ജയ്പൂർ . വാഹനാപകടത്തിൽ 12 പേർ മരിച്ചു. മരിച്ചവരിൽ 9 പേർ കുട്ടികൾ. 12 പേർക്ക് പരിക്ക്. സ്ലീപ്പർ ബസ്സും ടെമ്പോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്.



രാജസ്ഥാനിലെ ധോൽപൂരിൽ സുനിപൂർ ഗ്രാമത്തിന് സമീപം ദേശീയപാത 11ബി യിൽ ഇന്നലെ രാത്രി 11.30 ഓടെ യാണ്‌ അപകടം.

സ്ലീപ്പർ കോച്ച് ബസ് എതിരെ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഒമ്പത് കുട്ടികളടക്കം 12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹങ്ങൾ ബാരി സർക്കാർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

12 പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അടക്കം 3 പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

മറ്റൊരു ബസ്സിലെ ഡ്രൈവർ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.

അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.