ശ്രീനഗര്‍.ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിയേറ്റ് മരിച്ചവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും.ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. തൊഴിലാളികൾ ജോലിപൂർത്തിയാക്കി താമസസ്ഥലത്തേക്ക് മടങ്ങവേയാണ് ഇന്നലെ വൈകിട്ടോടെ യുള്ള ഭീകരരുടെ അപ്രതീക്ഷിത ആക്രമണം.ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ തുരങ്ക നിർമാണമാണ് നടക്കുന്നത്. ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും.ആക്രമണത്തിന് പിന്നെ സുരക്ഷാസേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചു.ഈ മാസം 18ന് ഷോപിയാൻ ജില്ലയിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളിയെ ഭീകരർ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം.