സനാതന ധർമത്തിനെതിരായ വിവാദ പരാമർശം,മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ

Advertisement

ചെന്നൈ. സനാതന ധർമത്തിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല.
പെരിയാറും അണ്ണാദുരൈയും കരുണാനിധിയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സനാതനധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പരാമർശം വീണ്ടും ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. സനാതനധർമ്മത്തെ എതിർക്കുന്നവർ സ്വയം ഇല്ലാതാകുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പറഞ്ഞ വാക്കുകളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് ഉദയനിധി ഉറപ്പിച്ച് ആവർത്തിക്കുന്നത്. പെരിയാറും അണ്ണാദുരൈയും കരുണാനിധിയും പറഞ്ഞതാണ് താൻ ആവർത്തിച്ചത്. അവരുടെ വാക്കുകിലാണ് എപ്പോഴും സംസാരിക്കാറുള്ളത്. തന്റെ വാക്കുകൾ വളച്ചൊടിച്ച് പല കോടതികളിലും പലരും നിരവധി കേസുകൾ കൊടുത്തിട്ടുണ്ട്. പരാമർശത്തിൽ കോടതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാലും താൻ മാപ്പ് പറയില്ലന്ന് ഉദയനിധി പറഞ്ഞു. സമൂഹത്തിൽ നിലനിന്നിരുന്ന പല അസമത്വങ്ങൾക്കും എതിരെ പ്രവർത്തിച്ച തന്റെ മുൻഗാമികളിുടെ പാത പിന്തുടരാണ് താനും ശ്രമിക്കുന്നതെന്നും ഉദയനിധി പറയുന്നു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയും ഉദയനിധി രൂക്ഷവിമർശനമുന്നയിച്ചു. ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ വിവിധ ജില്ലകളിലുള്ള ഉദയനിധിയുടെ പര്യടനം തുടരുകയാണ്.

Advertisement